ഉമ്മൻ‌ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസിയുടെ അനുസ്മരണ പരിപാടിയിൽ ആണ് മുഖ്യമന്ത്രി പങ്കെടുക്കുക. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളില്‍ ചടങ്ങിൽ കെ സുധാകരനാണ് അധ്യക്ഷനാകുക.മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരും അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ എന്ന് കെ സുധാകരൻ

അതേസമയം , .ഉമ്മൻ‌ചാണ്ടിയുടെ ഓർമക്കായി എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭാവിയില്‍ എംസി റോഡ് ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനു വേണ്ടിയുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ALSO READ: ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ നീണ്ട വിലാപയാത്രയിൽ അത്ഭുതകരമായ തിരക്ക് എം സി റോഡിൽ ഉണ്ടായതാണ് പുനർനാമകരണം ചെയ്യണമെന്ന ആവശ്യത്തിന് കാരണം. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News