‘കേരളം പറയുന്നു യെസ്’; എൻ സി ആർ ടി ഒഴിവാക്കിയ പാഠങ്ങൾ ഉൾക്കൊള്ളിച്ച അഡീഷണൽ പുസ്തകങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിർവഹിക്കും

എൻ സി ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് കേരളം തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ കേരളം. ഓഗസ്റ്റ് 23 നാണു പുസ്തകങ്ങൾ പുറത്തിറക്കും. പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കും.മന്ത്രി വി ശിവൻകുട്ടിയാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുക. മന്ത്രി ഇക്കാര്യം ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.’കേരളം പറയുന്നു യെസ്’ എന്ന തലക്കെട്ടോടു കൂടി ഗാന്ധിജിയും ഗാന്ധിജിയുടെ ഊന്നുവടിയിൽ പിടിച്ചു കൊണ്ടു മുൻപേ നടക്കുന്ന ഒരു കുട്ടിയുമുള്ള ചിത്രമാണ് മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ചിത്രത്തിലുള്ളത്.

also read:പൊതുവിപണിയെക്കാൾ വലിയ വിലക്കുറവ്; ഓണം ഫെയർ മേളകളിൽ വൻ തിരക്ക്

അതേസമയം പഠനഭാരം കുറയ്ക്കാനെന്ന പേരിലാണ് എൻ സി ഇ ആർ ടിയുടെ നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള പുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്. എന്നാൽ,​ ഇതിലൂടെ കേന്ദ്രം ചില നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ലക്ഷ്യമിട്ടത് എന്നത് പരസ്യമായ രഹസ്യമാണ്. മുഗൾ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം,​ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ,​ അമേരിക്കൻ സാമ്രാജ്യത്വം,​ ദാരിദ്ര്യത്തെ സംബന്ധിച്ചവ,​ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങൾ,​ ജാതി വ്യവസ്ഥ എന്നിവയായിരുന്നു കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ .

also read: പുതിയ ക്യാമറ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താന്‍ അറിയുന്നതും പഠിക്കുന്നതും മമ്മൂട്ടിയിലൂടെ: ഫോട്ടോഗ്രാഫര്‍ ഷൈനി ഷാക്കി

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുന്നവയാണ്. അതിനാൽ എൻ സി ഇ ആർ ടി വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാൽ 11, 12 ക്ലാസുകളിൽ കേരളം എൻ സി ഇ ആർടി പാഠപുസ്തകങ്ങളിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകൾ വലിയ രീതിയിൽ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News