പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടം മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാവും.

പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നാളെ നിർവഹിക്കുന്നത്.അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Also read:മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ഒന്നാംഘട്ട അടിസ്ഥാന സൗകര്യവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ സ്വാഗതം ആശംസിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News