നൂറുദിന ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധന്‍ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
റേഡിയോതെറാപ്പി വിഭാഗത്തിലെ ലീനിയര്‍ ആക്‌സിലേറ്റര്‍ (ലിനാക്-18 കോടി), സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് ആന്റ് കാത്ത് ലാബ് (14.03 കോടി), ബേണ്‍സ്
ഐ സി യു (3.4 കോടി), ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ് (1.10 കോടി) എന്നിവയുടെയും മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായ എം എല്‍ ടി ബ്ലോക്കിന്റെ (16 കോടി) നിര്‍മ്മാണോദ്ഘാടനവുമാണ് നടക്കുന്നത്. ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കടകംപളളി സുരേന്ദ്രന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും.
പ്രസ്തുത പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി അര്‍ബുദരോഗനിര്‍ണ്ണയവും അത്യാധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന പക്ഷാഘാതരോഗികള്‍ക്കുളള വിദഗ്ധ ചികിത്സ, പൊള്ളല്‍ വിഭാഗത്തിലെ വിദഗ്ധ ചികിത്സ, ശ്വാസകോശ സംബന്ധമായ വിദഗ്ധ ചികിത്സ എന്നിവ സര്‍ക്കാര്‍ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ഡോ ശശിതരൂര്‍ എം പി, നഗര സഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ ജെറോമിക് ജോര്‍ജ്ജ് ഐഎഎസ്, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, ആരോഗ്യ-കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് ഐഎഎസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാ കേശവന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എ നിസാറുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here