വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ ചെയ്യും: മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തൊഴിലവകാശങ്ങൾക്കായി ലോകമെങ്ങും അലയടിച്ചുയർന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂഷണങ്ങൾക്കെതിരെ സംഘടിക്കാനും അവകാശ സമരങ്ങൾ നയിക്കാനുമുള്ള തൊഴിലാളി വർഗത്തിന്റെ പരിശ്രമങ്ങൾക്ക് നാനാവിധമായ വെല്ലുവിളികൾ നേരിടുന്ന കാലമാണിത് എന്നും വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കം; ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും, 21 വർഷം കഠിനതടവും

ആ മുന്നേറ്റത്തിന്റെ പോരാട്ടവീറിൽ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തൻ ലോകം യാഥാർത്ഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. നല്ല നാളേക്കായുള്ള പോരാട്ടങ്ങൾക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവർക്കും മെയ് ദിനാശംസകൾ.

ALSO READ: പന്നുവിനെ കൊല്ലാന്‍ റോ ഏജന്റിനെ ചുമതലപ്പെടുത്തി; വാഷിംഗ്ടണ്‍ പോസ്റ്റിനെതിരെ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News