ഐക്യത്തിന്‍റേയും മൈത്രിയുടേയും പ്രകാശമാണ് ദീപാവലി, ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യത്തിന്‍റേയും മൈത്രിയുടെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. സമാധാനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മഹത്തായ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.

ALSO READ: സുശാന്ത് സിംഗ് കേസ്; പ്രതി അനൂജ് കേശ്വാനിക്ക് ജാമ്യം

പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതല്‍ 10 മണി വരെ മാത്രമേ പടക്കംപൊട്ടിക്കാന്‍ പാടുള്ളൂ. ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവില്‍ പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ: കേരളത്തെ രാജസ്ഥാൻ കോൺഗ്രസ് മാതൃകയാക്കണം, സർക്കാർ പദ്ധതികൾ മികച്ചത്; പ്രശംസിച്ച് ടിക്കാറാം മീണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News