ഇന്ത്യ ലോകത്തിന് സമ്മാനിച്ച അതുല്യ പ്രതിഭ എ ആർ റഹ്‌മാന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഒരു കലാകാരൻ എന്ന നിലയിൽ റഹ്മാന്റെ സംഗീത യാത്ര ലോകമെമ്പാടും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ആശംസയിൽ പറഞ്ഞു. അതിരുകളും സമയങ്ങളും കടന്ന് കാലാതീതമായി നിലനിൽക്കുന്ന വികാരങ്ങൾ നെയ്തെടുക്കുന്ന പ്രത്യേക അനുഭവമാണ് റഹ്മാൻ സംഗീതം എന്നും റഹ്മാന്റെ സംഗീതം പോലെ ഭാവി പരിശ്രമങ്ങളും മാന്ത്രികമാകട്ടെ എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് പിണറായി വിജയൻ ആശംസയറിയിച്ചത്.
സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ് തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എ ആർ റഹ്മാൻ. പ്രധാനമായും തമിഴ്, ഹിന്ദി സിനിമകളിലും അന്താരാഷ്ട്ര സിനിമകളിലും റഹ്മാൻ സംഗീതം ചെയ്തിട്ടുണ്ട്. ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ, പതിനേഴു ഫിലിംഫെയർ അവാർഡുകൾ തുടങ്ങി അനവധി പുരസ്കാരങ്ങൾ എ ആർ റഹ്മാൻ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here