ഭൂമി ഏറ്റെടുക്കലും കേന്ദ്ര അനുമതിയും വിജയകരം; പാലക്കാട് വ്യവസായ നഗരം യാഥാർഥ്യത്തിലേക്ക്

Pinarayi Vijayan

സംസ്ഥാന സർക്കാരിന്റെ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി യാഥാർഥ്യത്തിലേക്ക്. പാലക്കാട് ആരംഭിക്കാനിരിക്കുന്ന വ്യവസായ സ്മാർട്ട് സിറ്റിയുടെ ഭൂമി ഏറ്റെടുക്കലും കേന്ദ്ര അനുമതിയും വിജയം കണ്ടതിന് പിന്നാലെയാണ് സ്വപ്നം യാഥാർഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കൊച്ചി-ബെംഗളൂരു ഹൈടെക് വ്യാവസായിക ഇടനാഴിയുടെ ഈ നിർണായക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെ കേരളത്തിൻ്റെ വ്യാവസായിക പരിതസ്ഥിതി രൂപപ്പെടുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ആദ്യ പിണറായി സർക്കാർ പ്രഖ്യാപിച്ച കോയമ്പത്തൂർ – കൊച്ചി വ്യവസായ ഇടനാഴിയാണ് പുതിയ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. ഒന്നാംഘട്ട പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചതോടെ ഇനിയുള്ള നടപടികൾ വേഗത്തിലാകും. പദ്ധതി നടപ്പാക്കാൻ പുതുശേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായി 1710 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. കോവിഡ് വ്യാപനത്തോടെ നടപടികൾ മന്ദഗതിയിൽ ആയെങ്കിലും പിന്നീട്‌ 2022 നവംബറിൽ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. 2023 ജൂണിൽ പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News