‘ഐഎഫ്എഫ്കെയിൽ പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നു’; മുഖ്യമന്ത്രി

Pinarayi Vijayan

ഐഎഫ്എഫ്കെയിൽ പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര പ്രേമികളുടെ സജീവ പങ്കാളിത്തവും മികച്ച ചലച്ചിത്രങ്ങളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സാന്നിധ്യവും മേളയെ അവിസ്മരണീയമാക്കിയെന്നും ഐഎഫ്എഫ്കെ വിജയമാക്കാൻ പ്രയത്നിച്ച സംഘാടകർക്കും അവർക്ക് പൂർണ്ണ സഹകരണം നൽകിയ ചലച്ചിത്ര സ്നേഹികൾക്കും അനുമോദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്ബുക്ക് കുറിപ്പ്:

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീണു. ചലച്ചിത്ര പ്രേമികളുടെ സജീവ പങ്കാളിത്തവും മികച്ച ചലച്ചിത്രങ്ങളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സാന്നിധ്യവും മേളയെ അവിസ്മരണീയമാക്കി. മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് പെഡ്രോ ഫിയേറി സംവിധാനം ചെയ്ത മലു എന്ന സിനിമയാണ്. മലയാളികൾക്ക് അഭിമാനം പകർന്ന് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നിരവധി പുരസ്കാരങ്ങൾ നേടി മേളയുടെ പ്രിയ ചിത്രമായി മാറി. കലാമൂല്യവും പുരോഗമന രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന ഐ.എഫ്. എഫ്.കെ വിജയമാക്കാൻ പ്രയത്നിച്ച സംഘാടകർക്കും അവർക്ക് പൂർണ്ണ സഹകരണം നൽകിയ ചലച്ചിത്ര സ്നേഹികൾക്കും അനുമോദനങ്ങൾ. വിജയികൾ ഉൾപ്പെടെ മേളയിൽ പങ്കെടുത്ത പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News