വാട്ടര്‍ മെട്രോ യാത്ര ‘വ്യത്യസ്തമായ അനുഭവം’ ; ആശംസകള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് മുഖ്യമന്ത്രി

നവകേരള സദസിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ചു. രാവിലെ 11ന് കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്ര നടത്തിയത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ മന്ത്രി പി. രാജീവ്, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചു. സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യാത്രയ്ക്കിടയില്‍ കൊച്ചി മെട്രോയ്ക്ക് ആശംസകള്‍ നേരാനും മുഖ്യമന്ത്രി മറന്നില്ല.

ALSO READ:  യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ

സ്വന്തം കൈപ്പടയില്‍ ” നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര, എറണാകുളത്തു നിന്നും വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് തീര്‍ത്തു. വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോവിന് ആശംസകള്‍! എന്നാണ് അദ്ദേഹം കുറിച്ചത്.

ALSO READ:  കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

സര്‍വീസ് ആരംഭിച്ച് 7 മാസം പിന്നിട്ട കാലയളവില്‍ പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍, ഹൈക്കോര്‍ട്ട്- ജംഗ്ഷന്‍ ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് മെട്രോ സര്‍വീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News