പിണറായിയുടേത് 50 വര്‍ഷം അപ്പുറമുള്ള വികസനം മുന്നില്‍ക്കണ്ടുള്ള വിഷന്‍: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

അമ്പത് വര്‍ഷം അപ്പുറമുള്ള വികസനം മുന്നില്‍ കാണുന്ന വിഷന്‍ ഉള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. പ്രതിപക്ഷം സമനില തെറ്റിയപോലെ പ്രവര്‍ത്തിക്കുന്നത്. അടുത്ത തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. അതുകൊണ്ടാണ് അവര്‍ സര്‍ക്കാര്‍ സേവനങ്ങളെ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സുധാകരന്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന രീതിയിലല്ല പ്രതികരിക്കുന്നത്. ഫ്യൂഡല്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയാണ് സുധാകരനില്‍ കാണുന്നത് കേരളം മുഴുവന്‍ ആദരിക്കുന്ന നേതാവാണ് പിണറായി. സുധാകരന്റെ പ്രതികരണങ്ങള്‍ യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം തിരുത്തണം. ഇല്ലെങ്കില്‍ തിരുത്തിക്കാനുള്ള നടപടി സ്വീകരിക്കണം എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചിയില്‍ ബ്രഹ്‌മപുരം വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് സംഘടിപ്പിച്ച കോര്‍പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കെ. സുധാകരന്‍ മുഖ്യമന്ത്രിയെ അവഹേളിച്ച് പ്രസ്താവന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News