സോളാർ കേസിൽ വേട്ടയാടൽ നടത്തിയത് ആരാണ്? ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

സോളാർ കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് നിങ്ങൾ തന്നെയാണ്. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. പഴയ നിലപാട് തന്നെയാണ് ഞങ്ങൾ ഇപ്പോഴും തുടരുന്നതെന്നും അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം ഉന്നയിച്ചത് അന്നത്തെ ഭരണമുന്നണിയിലെ ചീഫ് വിപ്പ് പദവി ഒരിക്കൽ വഹിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ വേട്ടയാടലിനെ കുറിച്ച് ഇപ്പോൾ വാചാലരാകുന്നുണ്ട് അതിൽ ഒരു സംവാദം നടത്തുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

also read :സതീശനും വിജയനും തമ്മിൽ വ്യതാസമുണ്ട്; മുഖ്യമന്ത്രി

സോളാർ കേസിൽ വേട്ടയാടൽ നടത്തിയത് ആരാണ്? പ്രതിഷേധമുയർത്തുന്നത് സ്വാഭാവികമാണ്. അതൊരിക്കലും വ്യക്തിയെ അധിക്ഷേപിക്കുവാൻ അല്ല. കേരള രാഷ്ട്രീയത്തിന് വേട്ടയാടലിന്റെ ഒരു ചരിത്രം തന്നെയുണ്ട്. ഞങ്ങൾ ആരും ആരെയും വേട്ടയാടിയിട്ടില്ല. ആരാണ് വേട്ടയാടിയത് എന്നത് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. ഇത് സമൂഹത്തിൽ വീണ്ടും ചർച്ചാവിഷയമാക്കിയത് നിങ്ങൾ തന്നെയാണ് എന്നുള്ള ചടുല മറുപടികളാണ് മുഖ്യമന്ത്രി നൽകിയത്.

also read :കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇത് ഒരുതരം വേട്ടയാടലാണ്. വസ്തുതകളുടെ യോ ന്യായത്തിന്റെയോ പിൻബലമില്ലാതെയാണ് നിങ്ങൾ നോട്ടീസ് നൽകിയത്. ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രമേയം തള്ളിക്കളയണം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം അടിയന്തരപ്രമേയം നിയമസഭ തള്ളുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News