കേരളം വിഷമസ്ഥിതി അനുഭവിക്കുമ്പോൾ ഒപ്പം നിൽക്കാൻ കോൺഗ്രസും യു ഡി എഫും തയ്യാറായിട്ടില്ല; മുഖ്യമന്ത്രി

കേരളത്തെ തകരാൻ വിടില്ല എന്ന പൊതുവികാരമാണ് നവകേരള സദസ്സിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി. പുതുക്കാട് നവകേരളസദസ് വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അനർഹമായതൊന്നും കേരളം ആരോടും ചോദിക്കുന്നില്ല, എന്നാൽ അർഹമായത് കേന്ദ്രത്തിൽ നിന്നും അനുവദിച്ചു കിട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ആവശ്യം ഉന്നയിക്കുന്നതിൽ നിന്നും പ്രതിപക്ഷം വിട്ടു നിൽക്കുകയാണ്, നാട് നന്നാകണം എന്ന ചിന്ത കൊണ്ടാണ് എല്ലാവരും പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മ്ലേച്ഛമാണ് എം.എസ്.എഫ് യൂണിയന്റെ നിലപാട്; ജിയോ ബേബിയ്ക്ക് ഫാറൂഖ് കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം

നാടിന്റെ ഏത് പ്രശ്നങ്ങൾക്കാണ് കോൺഗ്രസും യു ഡി എഫും ഇടപെട്ടത്. കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ നാടിനോടൊപ്പമല്ല യു ഡി എഫിനെ കണ്ടത്. രാജ്യത്തിന്റെ ഭാഗമായ കേരളത്തിന് മറ്റു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നതു പോലുള്ള പരിഗണന ലഭിക്കണം.കേരളം വിഷമസ്ഥിതി അനുഭവിക്കുമ്പോൾ ഒപ്പം നിൽക്കാൻ കോൺഗ്രസും യു ഡി എഫും തയ്യാറായിട്ടില്ല.

നവകേരളത്തിലൂടെ നാടിന്റെ ശബ്ദം ഉയർന്നപ്പോൾ കേന്ദ്രമന്ത്രി മറുപടി പറയാനായി കേരളത്തിൽ വന്നു.അനർഹമായതൊന്നും കേരളം ആരോടും ചോദിക്കുന്നില്ല, എന്നാൽ അർഹമായത് കേന്ദ്രത്തിൽ നിന്നും അനുവദിച്ചു കിട്ടണം, ഈ ആവശ്യം ഉന്നയിക്കുന്നതിൽ നിന്നും പ്രതിപക്ഷം വിട്ടു നിൽക്കുകയാണ്,നാട് നന്നാകണം എന്ന ചിന്ത കൊണ്ടാണ് എല്ലാവരും പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സമസ്ത നേതാവിന്റെ പ്രസ്താവന സംഘപരിവാറിന്റെ ലവ് ജിഹാദ് ആരോപണത്തിന്റെ തനിപകര്‍പ്പ് : എസ്.എഫ്.ഐ
കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ നാടിനോടൊപ്പമല്ല യുഡിഎഫിനെ കണ്ടത്. രാജ്യത്തിന്റെ ഭാഗമായ കേരളത്തിന് മറ്റു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നതു പോലുള്ള പരിഗണന ലഭിക്കണം.കേരളം വിഷമസ്ഥിതി അനുഭവിക്കുമ്പോൾ ഒപ്പം നിൽക്കാൻ കോൺഗ്രസും യു ഡി എഫും തയ്യാറായിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നവകേരളത്തിലൂടെ നാടിന്റെ ശബ്ദം ഉയർന്നപ്പോൾ കേന്ദ്ര മന്ത്രി മറുപടി പറയാനായി കേരളത്തിൽ വന്നു.ബിജെപിയെ കോൺഗ്രസ് നേരിടുന്നത് എങ്ങനെയെന്ന് മദ്ധ്യപ്രദേശിൽ കണ്ടു.കോൺഗ്രസ് പഴയ കോൺഗ്രസ് ആണെന്നാണ് വിചാരം,കേന്ദ്രത്തിനെതിരെ ഒപ്പം നിർത്തേണ്ട പാർട്ടികളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News