നാടിനെ പുറകോട്ടടിപ്പിക്കാനുള്ള ശ്രമം ചിലർ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിങ്ങാലക്കുടയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് വർഗ്ഗീയതയുടെ ഭാഗമായിട്ടാണ്, സമാധാനത്തിന് ഭംഗം വരാറുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ അത്തരം പ്രശ്നമുണ്ടാകില്ല എന്ന് വർഗ്ഗീയ ശക്തികൾക്കറിയാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പൂരിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ വംശഹത്യയാണ് അരങ്ങേറിയത്, അതേസമയം ക്രൈസ്തവ നേതാക്കളെ പ്രീണിപ്പിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്, കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടത് കേരളത്തിന് ലഭിക്കണം, ദയയോ ഔദാര്യമോ വേണ്ട ,ചിലർ അതിൽ വീഴുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഗവർണറെ ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചത്, വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം യൂണിവേഴ്സിറ്റി സെനറ്റിലേയ്ക്ക് ആളെ നിയമിക്കുന്നത്, ചിലർ അതിൽ വീഴുകയും ചെയ്തു, അതിൽ പലരും സംഘപരിവാർ ബന്ധമുള്ളവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയുടെ തീരുമാനപ്രകാരമാണ് ചാൻസലർ സ്ഥാനം വഹിക്കുന്നത്, പദവിയുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കേണ്ട ആളാണ്. സംഘർഷം ഗവർണർക്ക് ഹോബിയാണ്,നാടിനെ തകർക്കാൻ ഗവർണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണം അവിവേകികൾക്ക് ഇത്തരം സ്ഥാനങ്ങളിൽ അധികകാലം തുടരാൻ കഴിയില്ല,അക്കാദമിക സമൂഹത്തെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ഗവർണർ പിൻമാറണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് കേന്ദ്രം ഇടപെടണം,കേന്ദ്രത്തിൽ നിന്ന്അർഹതപ്പെട്ടത് കേരളത്തിന് ലഭിക്കണമെന്നും ദയയോ ഔദാര്യമോ വേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പഠനത്തോടൊപ്പം ഡെലിവറി ബോയ് ആയി ജോലി; ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് ലക്ഷ്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here