പൈനാപ്പിൾ ജിൻജർ സ്മൂത്തി തയ്യാറാക്കാം

smoothie

നല്ലൊരു സ്മൂത്തി ഉണ്ടാക്കിയാലോ, നല്ല രുചിയോടെ തന്നെ പൈനാപ്പിൾ ജിൻജർ സ്മൂത്തി ഉണ്ടാക്കാം.വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഈ സ്മൂത്തി ഉണ്ടാക്കാം.
ഇതിനായി വേണ്ട ചേരുവകൾ

പൈനാപ്പിൾ -1 കപ്പ്
കുക്കുമ്പർ- ഒരു ചെറിയ കഷ്ണം
തേങ്ങ വെള്ളം – 1 കപ്പ്
പുതിനിയില – ഒരു പിടി
ഇഞ്ചി- ചെറുതായി അരിഞ്ഞത് ഒരു സ്പൂൺ
നാരങ്ങ- 1
ഉപ്പ്- ഒരു നുള്ള്
ഐസ്‌ക്യൂബ് – തണുപ്പിന്

ALSO READ: ബ്രേക്ഫാസ്റ്റിന് ബീഫിന്റെ അതേ രുചിയിൽ സോയ ബീൻ ഫ്രൈ തയ്യാറാക്കാം

ഈ ചേരുവകൾ എല്ലാം കൂടി മിക്സിയിലിട്ട് നന്നായി അരക്കുക.നന്നായി മിക്സ് ആകുമ്പോൾ ആവശ്യത്തിന് അനുസരിച്ച് വെള്ളമോ പകരം ഐസ് ക്യൂബ്സ് കൂടിയോ ഇടാം. ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News