വെറും പത്ത് മിനുട്ട് മതി, സിംപിളായി തയ്യാറാക്കാം പുളിയും മധുരവുമുള്ള പൈനാപ്പില്‍ പുളിശ്ശേരി

വെറും പത്ത് മിനുട്ട് മതി, സിംപിളായി തയ്യാറാക്കാം പുളിയും മധുരവുമുള്ള പൈനാപ്പില്‍ പുളിശ്ശേരി. നല്ല കിടിലന്‍ രുചിയില്‍ പൈനാപ്പില്‍ പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

പൈനാപ്പിള്‍ (അരിഞ്ഞത്) – 1 കപ്പ്

പച്ചമുളക് – 3 എണ്ണം

കറിവേപ്പില

മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍

മുളകുപൊടി – 1/4 ടീസ്പൂണ്‍

തേങ്ങ ചിരകിയത് – 1 കപ്പ്

ജീരകം – 1/2 ടീസ്പൂണ്‍

വെളുത്തുള്ളി – 1 അല്ലി

തൈര് – 1 കപ്പ്

വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍

കടുക് -ആവശ്യത്തിന്

ചെറിയ ഉള്ളി – 1 എണ്ണം

വറ്റല്‍ മുളക് – 2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മണ്‍ചട്ടി എടുത്ത് അതിലേക്ക് അരിഞ്ഞെടുത്ത പൈനാപ്പിള്‍ കഷണങ്ങളും ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മുളക് പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, രണ്ട് പച്ചമുളക് നീളത്തില്‍ മുറിച്ചത്, കറിവേപ്പില, ആവശ്യത്തിന് വെള്ളം എന്നിവയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി നന്നായി മൂടി വച്ച് വേവിക്കുക

അതിനു ശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് കറിവേപ്പില, ഒരു ചെറിയ കഷണം പച്ചമുളക് , വെളുത്തുള്ളി, കുറച്ച് ജീരകവും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

പൈനാപ്പിള്‍ കഷണങ്ങള്‍ നന്നായി വെന്തതിനു ശേഷം അതില്‍ നിന്ന് കുറച്ചു വെന്ത കഷണങ്ങള്‍ എടുത്ത് മിക്സിയുടെ ജാറില്‍ ഒന്ന് അരച്ചെടുക്കുക.

തീ ഓഫ് ചെയ്തതിനു ശേഷം അടിച്ചെടുത്ത പൈനാപ്പിളും അരച്ചെടുത്ത അരപ്പും മിക്സിയില്‍ അടിച്ചെടുത്ത തൈരും കൂടി വെന്ത പൈനാപ്പിള്‍ കഷണങ്ങളിലേക്ക് ചേര്‍ത്തിളക്കുക.

താളിക്കാനായി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് അല്‍പം കടുക് ഇടുക. കടുക് പൊട്ടിയതിനു ശേഷം തീ ഓഫ് ചെയ്യുക അതിനു ശേഷം കറിവേപ്പിലയും വറ്റല്‍മുളകും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് കറിയിലേക്ക് താളിച്ച് ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News