‘പിങ്ക് വാട്സ് ആപ്പ്’ പണിതരും , മുന്നറിയിപ്പുമായി മുംബൈ പൊലീസ്

ഡിജിറ്റല്‍ ലോകത്ത് ആളുകളെ കെണിയില്‍ വീ‍ഴ്ത്താന്‍ പല തരത്തിലാണ് വ്യാജന്മാര്‍ രംഗത്തിറങ്ങുന്നത്. നിരവധിയാളുകള്‍ ഇത്തരക്കാരുടെ വലയില്‍ വീ‍ഴാറുമുണ്ട്. വ്യാജന്മാര്‍ പലപ്പോ‍ഴും പിടിയിലാകാറുമുണ്ട്. ഇപ്പോള്‍ പുതിയൊരു തട്ടിപ്പുമായി ഇക്കൂട്ടര്‍ എത്തിയിരിക്കുകയാണ്. ‘പിങ്ക് വാട്സ് ആപ്പ്’ എന്ന പേരില്‍ ഒരു ലിങ്കും പ്രചരിപ്പിച്ചാണ് ഇവരുടെ വരവ്.

പുതിയ ഫീച്ചറുള്ള വാട്സ് ആപ്പ് ലഭിക്കാനായി ക്ലിക്ക് ചെയ്യുക എന്നെ‍ഴുതി ‘പിങ്ക് വാട്സ് ആപ്പ്’ ന്‍റെ ലിങ്ക് പ്രചരിപ്പിക്കും. വാട്സ് ആപ്പിലൂടെ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതേക്കുറിച്ച് മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഇതൊരു മാൽവെയർ സോഫ്റ്റ്‌വെയർ ആണ്. ഇത് വഴി നിങ്ങളുടെ മൊബൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ്  പറയുന്നു.

ALSO READ: ടിക്ക് ടോക്കിന് പകരം വന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘ചിങ്കാരി’യില്‍ കൂട്ടപ്പിരിച്ചുവിടല്‍

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ കോൺടാക്റ്റ് നമ്പറുകളും സേവ് ചെയ്ത ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്പത്തിക നഷ്ടങ്ങൾ,സ്പാം ആക്രമണം, മൊബൈൽ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുക എന്നിവയും ഇതിന്‍റെ ഫലങ്ങളാണ്.

വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഉടനെ അത് അൺഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനായി ആദ്യം ചെയ്യേണ്ടത്. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കേണ്ട് അത്യാവശ്യമാണ്.

ഔദ്യോഗിക ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളിൽ നിന്നോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക. ശരിയായ ആധികാരികതയോ സ്ഥിരീകരണമോ ഇല്ലാതെ ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവർക്ക് കൈമാറുകയും അരുത്.

ലോഗിൻ ക്രെഡൻഷ്യലുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, സമാന വിവരങ്ങൾ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ഓൺലൈനിൽ ആരുമായും പങ്കിടാതിരിക്കുക. സൈബർ കുറ്റവാളികളുടെ കെണിയിലകപ്പെടാതെ ഇരിക്കാൻ ‌ ജാഗ്രത പാലിക്കുക.

ALSO READ: എഐ ടൂളായ ‘ചാറ്റ് ജിപിടി’യെ വിലക്കി ‘ആപ്പി‍ള്‍’ അടക്കമുള്ള കമ്പനികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News