തമിഴ്‌നാട് സ്വദേശികളില്‍ നിന്ന് ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

തമിഴ്‌നാട് സ്വദേശികളില്‍ നിന്ന് ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലിമുത്തു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതായി എക്‌സൈസ് ഓഫീസര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

also read; കൊല്ലത്ത് ലോഡിംഗിനിടെ തടി വീണു; ഒരാൾ മരിച്ചു

ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന സ്വകാര്യ ബസില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരുടെ അരയില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം. പണം മലപ്പുറം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.

also read; പ്രാർത്ഥനകൾക്ക് നന്ദി, പൃഥ്വി ആരോഗ്യം വീണ്ടെടുത്തു: പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് സുപ്രിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News