ഇരിക്കാൻ പറ്റില്ലെന്ന പരാതി ഇനി വേണ്ട, തിലകൻ കത്തയച്ചു; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പൈപ്പ് സീറ്റ് ഇനി പഴങ്കഥ

Bus waiting center Kerala

സ്റ്റീൽ പൈപ്പുകൊണ്ടുള്ള കാത്തിരുപ്പ് കേന്ദ്രങ്ങളിലെ സീറ്റ് ഇനി പഴങ്കഥയാകുന്നു. സാമൂഹികമാധ്യമങ്ങളിലെ ട്രോൾ മെറ്റീരയലായിരുന്ന ഇത്തരം സീറ്റുകളിൽ ഇരിക്കുക എന്നത് ഒരു അഭ്യാസം തന്നെയായിരുന്നു. വയോധികർക്ക് ഇതിൽ ഇരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

എന്നാൽ ഇതിനെ തമാശരൂപേണ കാണോനോ, കണ്ടില്ലെന്ന് നടിക്കാനോ എഴുപത്തിയെട്ടുകാരനായ തിലകൻ തയ്യാറായില്ല. കാത്തിരുപ്പ് കേന്ദ്രങ്ങളിലെ ഇത്തരം സീറ്റുകൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് വ്യക്തമാക്കി തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിന് അ​ദ്ദേഹം ഒരു കത്തയച്ചു. ഉടൻ തന്നെ അതിന് പരിഹാരവും വന്നു. പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. തിലകന്റെ കത്തുൾപ്പെടുത്തിയാണ് പുറത്തിറക്കിയ ഉത്തരവ്.

Also Read: കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

പോളിസ്റ്റർ വസ്ത്രം ധരിച്ചവർ ഇത്തരം സീറ്റിൽ ഇരുന്നാൽ തെന്നിപ്പോകും. അതിനാൽ തന്നെ യാത്രക്കാർ ഇരിക്കാൻ ബുദ്ധിമുട്ടുന്നതും മടിക്കുന്നതും കണ്ടിട്ടാണ് തിലകൻ പരാതി അയച്ചത്. ആപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാണ് തിലകൻ. ഫോറത്തിന്റെ പേരിൽ തന്നെയാണ് പരാതിയും അയച്ചത്.

നങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിർമാണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഉദാഹരണസഹിതം തിലകൻ കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാറിനോട് ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് അ​ദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also Read: വർഗീയശക്തികൾ ഭിന്നിപ്പുണ്ടാക്കുന്ന കാലത്ത് വര്‍ഗ ഐക്യത്തിന്റെ പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് പുന്നപ്ര-വയലാര്‍ സമരമെന്ന് മുഖ്യമന്ത്രി

എം.പി., എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോ​ഗിച്ചാണ് ഇത്തരത്തിലുള്ള കാത്തിരുപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. അനാശാസ്യനടപടികൾക്ക് കാത്തിരിപ്പുകേന്ദ്രം ഉപയോ​ഗിക്കാതിരിക്കാനാണ് സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് ഇരിപ്പിടം നിർമ്മിക്കുന്നതെന്നാണ് ചില ജനപ്രതിനിധികൾ ഇത്തരം കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് നൽകുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News