റിലീസ് ചെയ്തിട്ട് മണിക്കൂറുകൾ മാത്രം; രജനികാന്ത് ചിത്രം വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്

vettayan

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്. മികച്ച കളക്ഷന്‍നേടി തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രമായ വേട്ടയന്റെ വ്യാജപതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെ കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്.

Also Read; ദേശീയപാത പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

തിയ്യേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. ഇതിനെതിരെ നിര്‍മാതാക്കളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇത്തരം പല സംഭവങ്ങളിലും നിയമനടപടികളും സ്വീകരിച്ചു. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രമാണ് രജനികാന്തിന്റെ വേട്ടയൻ. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച വേട്ടയന്‍, ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

Also Read; അടുത്ത വർഷം ആകെ 24 പൊതു അവധി ദിനങ്ങൾ; 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

യു/എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രത്തില്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, എന്നിവരും കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജിഎം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ തുടങ്ങിയവരുമാണ് അഭിനയിക്കുന്നത്. എസ്ആര്‍ കതിര്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിച്ച സിനിമയുടെ എഡിറ്റര്‍ ഫിലോമിന്‍ രാജ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News