‌ചോരുന്ന സിനിമകൾ; സൂക്ഷമദർശിനി മുതൽ മാർക്കോയുടെ വരെ എച്ച് ഡി പ്രിന്റുകള്‍ ഫോണിൽ

HD Print malayalam

അജയന്റെ രണ്ടാം മോഷണം എന്ന സിനിമ തിയേറ്ററിൽ ഓടുന്ന സമയത്ത് തന്നെ അതിന്റെ പ്രിന്റ് ഒരാൾ ട്രെയിനിലിരുന്ന് ഫോണിൽ കാണുന്നതിന്റെ ചിത്രം സംവിധായകൻ തന്നെ പങ്കുവെച്ചിരുന്നു. ഇന്നത്തെ കാലത്ത് സിനിമകൾ ഏറ്റവും കൂടുതൽ‌ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണ് പൈറസി.

കോവിഡ‍് സിനിമാ വ്യവസായത്തെ ഓടിടിയിലേക്ക് തളക്കാൻ ശ്രമിച്ചെങ്കിലും, തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകരെ തിരികെ ബി​ഗ് സ്ക്രീനിലേക്ക് എത്തിച്ചു. എന്നാൽ, തിയേറ്ററിൽ കളിക്കുന്ന സമയത്ത് തന്നെ സിനിമയുടെ എച്ച്.ഡി പ്രിന്റുകള്‍ ലീക്ക് ആകുന്നത് സിനിമാ വ്യവസായത്തെ വലിയ രീതയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Also Read: കളി മാറുമോ? രാം ചരൺ നായകനാകുന്ന ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചർ’ ട്രെയ്‌ലർ പുറത്ത്

ഇത്തരത്തിൽ സിനിമയുടെ എച്ച്.ഡി പ്രിന്റുകള്‍ ലീക്ക് ആകുന്നത് അന്യഭാഷയിൽ സ്ഥിരം സംഭവമായിരുന്നെങ്കിലും. മലയാളത്തിൽ ഇപ്പോഴാണ് ഇത് കൂടുന്നത്. സിനിമകള്‍ ഒടിടിയിലെത്തുന്നതിന് മുമ്പ് തന്നെ എച്ച്.ഡി പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സംഘം ഇപ്പോള്‍ മലയാളത്തിലും സജീവമായിരിക്കുന്നു എന്ന് വേണം സമീപ സംഭവങ്ങളിൽ നിന്ന് അനുമാനിക്കാൻ.

മലയാളത്തില്‍ ഇത്തരത്തില്‍ ആദ്യം ലീക്ക് ചെയ്ത ചിത്രം സൂക്ഷ്മദര്‍ശിനിയായിരുന്നു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരുന്ന സംയത്ത് തന്നെയാണ് ചിത്രം ലീക്കായത്. ഓടിടി ബിസിനസ് ഉറപ്പിക്കുന്നതിന് മുമ്പ് സംഭവിച്ച ലീക്ക് ചിത്രത്തിന്റെ ബിസിനസിനെയും കളക്ഷനെയും സാരമായി ബാധിക്കുകയുംചെയ്തിട്ടുണ്ട്.

Also Read: ആറ് വര്‍ഷത്തിന് ശേഷം നിവിൻ പോളി- നയന്‍താര കോംബോ എത്തുന്നു

അതിനുശേഷം ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ ലീക്കായിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ബാറോസ്, ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ, സുരാജ് വെഞ്ഞാറമൂടിന്റെ ഇ.ഡി എക്‌സ്ട്രാ ഡീസന്റ് എന്നീ സിനിമകളുടെ എച്ച്.ഡി പ്രിന്റും പ്രചരിക്കുന്നുണ്ട്.

അന്യഭാഷാ ചിത്രങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഡിസംബര്‍ റിലീസായെത്തിയ വിടുതലൈ 2, ബേബി ജോണ്‍ എന്നീ ചിത്രങ്ങളുടെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ ലീക്കായിട്ടുണ്ട്. വന്‍ തുകക്ക് റൈറ്റ്‌സ് വില്‍ക്കപ്പെട്ട ഇത്തരം ചിത്രങ്ങള്‍ക്ക് പൈറസി അത്രകണ്ട് ബാധിക്കില്ലെങ്കിലും മലയാളം പോലുള്ള ചെറിയ ഇന്‍ഡസ്ട്രിക്ക് ഇത്തരത്തിലുള്ള ലീക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ശക്തമല്ലാത്ത പൈറസി നിയമങ്ങളാണ് ഇത്തരത്തിലുള്ള എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ ലീക്കാകാനുള്ള പ്രധാന കാരണങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here