ചരക്കുകപ്പൽ തട്ടിയെടുത്ത് കൊള്ളക്കാർ; തടങ്കലിൽ 15 ഇന്ത്യക്കാർ

15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പല്‍ അറബിക്കടലിൽ സൊമാലിയന്‍ തീരത്തുനിന്ന് റാഞ്ചിയവരെ നേരിട്ട് നാവിക സേന. നാവിക സേന അറിയിച്ചതനുസരിച്ച് തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണ്. ഐഎന്‍എസ് ചെന്നൈ എന്ന യുദ്ധകപ്പൽ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ALSO READ: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത് ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന ചരക്ക് കപ്പലാണ്. കപ്പല്‍ റാഞ്ചിയത് ആറംഗ സംഘമാണ് എന്നാണ്‌ റിപ്പോർട്ടുകൾ. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് കപ്പലിലുണ്ടായിരുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായും പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടു പോയതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News