‘ഫോട്ടോയ്ക്ക് ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും’; വ്യത്യസ്തമായ ആശംസയുമായി പിഷാരടി

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഫാസിലിന്റെ സംവിധാനത്തിൽ ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 27 വർഷങ്ങൾ ആയിരിക്കുകയാണ്. കുഞ്ചാക്കോബോബനും ശാലിനിയും കേന്ദ്രകഥാത്രങ്ങളെ അവതരിപ്പിച്ച മലയാളികൾ നെഞ്ചിലേറ്റിയ എക്കാലത്തെയും ഇന്‍ഡസ്ട്രി ഹിറ്റ് ആണ് ചിത്രം. 1997 മാര്‍ച്ച് 26നാണ് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയേറ്ററുകളിലെത്തിയത്.

ALSO READ: സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ, പ്രതികരണം ആലുവ യു സി കോളജിൽ വെച്ച്, കയ്യടിച്ച് ആരാധകർ

ഈ അവസരത്തിൽ പത്മേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആയിരിക്കുന്നത്. ചാക്കോച്ചന് വ്യത്യസ്തമായ രീതിയിലാണ് നടൻ രമേശ് പിഷാരടിആശംസ അറിയിച്ചത്. ‘ഈ ഫോട്ടോയ്ക്ക് ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും’ എന്നാണ് പിഷാരടി സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. കുഞ്ചാക്കോ ബോബന്റെ കൂടെ നിൽക്കുന്ന മനോഹരമായ ഒരു ചിത്രത്തിന്റെ കൂടെയാണ് രസകരവും ട്രെൻഡിങ്ങുമായ ക്യാപ്‌ഷനും പങ്കുവെച്ചത്.

ALSO READ: തീക്കാറ്റും വെയില്‍നാളവും കടന്നുവന്ന യഥാര്‍ത്ഥ നായകന്‍; സംവിധായകന്‍ ബ്ലെസിക്ക് കണ്ണീരുമ്മ നല്‍കി ബെന്യാമിന്‍

കമന്റിന് മറുപടിയായി ‘പോയി കാണൂ കാണൂ’ എന്ന് ചാക്കോച്ചൻ മറുപടിയും നൽകി. അതിനുശേഷം പിഷു കമന്റ്റ് ചെയ്താൽ പഞ്ചവർണത്തത്ത കാണും, കപ്പൽ മുതലാളി കാണും തുടങ്ങി പിഷാരടിയുടെ ചിത്രങ്ങളുടെ പേരുകൾ നിരവധി ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാ കമന്റുകൾക്കും പിഷാരടി മറുപടിയുമായി എത്തിയതോടെ സംഭവം സമൂഹമാധ്യമത്തിൽ വൈറലായി. സിനിമയിലും പുറത്തും വലിയ സുഹൃത്ത് ഉള്ള താരങ്ങളാണ് താരങ്ങളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും എപ്പോഴും ഇവർ പങ്കുവെക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration