“ഞാൻ ഇവിടെ സുരക്ഷിതയല്ല”, കോണ്‍ഗ്രസ് വനിത എം എല്‍ എയുടെ വീഡിയോ: വിമർശിച്ച് മന്ത്രി പിയൂഷ് ഗോയൽ

താന്‍ സുരക്ഷിതയല്ലെന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് വനിത എം എല്‍ എയുടെ വീഡിയോ ആയുധമാക്കി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.  രാജസ്ഥാനില്‍ സുരക്ഷിതയല്ലെന്നും വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്നുമുള്ള എം എൽ എ ദിവ്യ മദേർണയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ എം എല്‍ എയുടെ വീഡിയോ പങ്കുവെച്ചാണ് പിയൂഷ് ഗോയല്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

“കൃത്യമായ ക്രമീകരണങ്ങളുണ്ടെന്നാണ് എസ്പി ഉറപ്പ് നൽകിയത്, എന്നിട്ടും ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു, ലജ്ജാകരം , രാജസ്ഥാനിലെ കോൺഗ്രസ് ജംഗിൾരാജിൽ മറ്റ് സ്ത്രീകളുടെ സുരക്ഷ മറന്നേക്കുക, അവരുടെ വനിതാ എംഎൽഎ പോലും സുരക്ഷിതയല്ല “, പിയൂഷ് ഗോയല്‍ ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ALSO READ: ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

”ഞാൻ ഇവിടെ സുരക്ഷിതയല്ല. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പൊലീസ് സംരക്ഷണത്തിൽ യാത്ര ചെയ്തിട്ടും എന്‍റെ കാർ 20 സ്ഥലങ്ങളിൽ ആക്രമിക്കപ്പെട്ടു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല” എന്നാണ്  ദിവ്യ പറയുന്നത്. രണ്ട് ദിവസം മുമ്പ് തനിക്കൊരു ഭീഷണി സന്ദേശം വന്നുവെന്നും പിന്നാലെ സംരക്ഷണത്തിനായി നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു.

അതേസമയം “കോൺഗ്രസ് ഭരണത്തിൽ കോൺഗ്രസ് എംഎൽഎമാർ പോലും ഭയപ്പെടുമ്പോൾ പൊതുസമൂഹത്തിന് എന്ത് സംഭവിക്കും ” എന്നാണ് ബിജെപി രാജസ്ഥാൻ ഘടകം ട്വീറ്റ് ചെയ്തത്.

ALSO READ: തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News