മന്ത്രി പി രാജീവിനെ പാര്‍ലമെന്റില്‍ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

വ്യവസായ വകുപ്പ് മന്ത്രിയും മുന്‍ എംപിയുമായ പി രാജീവിനെ പാര്‍ലമെന്റില്‍ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെക്കുറിച്ച് രാജ്യസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു പാര്‍ലമെന്റ് അംഗമായിരുന്ന പി രാജീവിന്റെ ഇടപെടലുകളും സംഭാവനകളെക്കുറിച്ചും കേന്ദ്രമന്ത്രി പ്രശംസിച്ചത്.

Also Read : പെരുമ്പാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

75 വര്‍ഷത്തെ പാര്‍ലമെന്റിന്റെ നിര്‍ണായക നിമിഷങ്ങളും അവിസ്മരണീയ ചര്‍ച്ചകളും രാജ്യസഭയില്‍ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ മുന്‍ എംപി കൂടിയായ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെ പ്രശംസിച്ചത്. ഏറെ തയ്യാറെടുപ്പുകളോടെയായിരുന്നു പി രാജീവ് വിഷയം അവതരിപ്പിച്ചിരുന്നതെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.

പലര്‍ക്കും അറിയാതിരുന്ന പുതിയ പുതിയ കാര്യങ്ങള്‍ രാജീവ് ശ്രദ്ധയില്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2009ലായിരുന്നു കേരളത്തില്‍ നിന്നും സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പി രാജീവ് രാജ്യസഭയിലെത്തുന്നത്. രാജ്യസഭാംഗത്വത്തില്‍ നിന്നും വിരമിക്കുമ്പോള്‍, മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ സന്‍സദ് രത്ന പുരസ്‌കാരം നല്‍കിയാണ് യാത്രയയപ്പ് നല്‍കിയത്.

Also Read : ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് സിനിമ പഠിച്ചത്, പക്ഷെ ആ കാരണം കൊണ്ട് അവർക്ക് മുൻപിൽ ചെല്ലാൻ പേടിയാണ്: സിദ്ധാർത്ഥ്

പി രാജീവിനെ രണ്ടാം വട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിയും കോണ്‍ഗ്രസ് എംപിയായിരുന്ന ഗുലാം നബി ആസാദും ആവശ്യപ്പെട്ടതും അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News