കരുവന്നൂർ കേസിലെ പ്രതികളുമായി ബന്ധമില്ല; അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാനരഹിതം; പി കെ ബിജു

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് പി കെ ബിജു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണ് ഈ ആരോപണം എന്നും പി കെ ബിജു പറഞ്ഞു. കറുവന്നൂരിലെ ഒരു പ്രതിയുമായും ഒരു ബന്ധവുമില്ലെന്നും തെളിവ് അനിൽ അക്കര കൊണ്ട് വരട്ടെ എന്നും ബിജു പറഞ്ഞു.

ALSO READ:ബിജെപി വിഷപ്പാമ്പ്, ചേരി ബോർഡ്‌ വച്ച് മറയ്ക്കുന്നതാണ് മോദിയുടെ വികസനം; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

30വർഷമായി താൻ പൊതു പ്രവർത്തനം തുടങ്ങിയിട്ട്,നട്ടാൽ കുരുക്കാത്ത നുണയാണ് ഇതെന്നും ബിജു പറഞ്ഞു. എൻ്റെ അക്കൗണ്ടിൽ നിന്നാണ് വാടക തുക നൽകിയിരുന്നത്. 2009 ലെ പാർലമെന്റ് മൽസരം മുതൽ വ്യക്തിഹത്യ നടത്തി വരികയാണ് ,നാട്ടിൽ സാധാരണക്കാർക്ക് അനുവദിക്കാത്ത എന്തെങ്കിലും സാമ്പത്തിക ഇടപാട് ഞാൻ നടത്തിയെങ്കിൽ അദ്ദേഹം അത് പുറത്ത് കൊണ്ട് വരണമെന്നും ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും പി കെ ബിജു പറഞ്ഞു.

ഓരോ വർഷവും സഹകരണ വകുപ്പിന്റെ അന്വേഷണം നടത്തുന്നുണ്ട്.തൃശൂരിലെ പാർട്ടികമ്മറ്റിയാണ് തീരുമാനങ്ങൾ എടുത്തത്കുറ്റക്കാർക്കെതി രെ നടപടി എന്നതാണ് പാർട്ടിതീരുമാനം.തൃശൂർ പാർട്ടി കമ്മിറ്റിയിൽ ഞാനില്ല.കരുവനൂരിൽ പ്രത്യേക അന്വേഷണം നടത്തിയിട്ടില്ലഎന്റെ പാർലമെന്റ് മണ്ഡലത്തിലല്ല കരുവന്നൂർ ബാങ്ക് എന്നും ഞാൻ കരുവന്നൂർ ബാങ്കിന്റെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ബിജു വ്യക്തമാക്കി.

എന്റ പേരിലോ ഭാര്യയുടെ പേരിലോ സ്ഥലമോ വീടോ ഉള്ള ആളല്ല ഞാൻ.പോയ സ്ഥലത്ത് വാടക വീടെടുത്താൻ വാടക സ്വന്തമായി കൊടുക്കാറുണ്ട്, അതിലൊരു മെന്റർമാരുടേയും സഹായം ഉണ്ടായിട്ടില്ല.അക്കാലത്ത് ഇരിങ്ങാലക്കുടയിൽ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച് ശ്രദ്ധിക്കുന്ന കാര്യത്തിൽ അവിടത്തെ പാർട്ടി ഘടകത്തിന് വീഴ്ചയുണ്ടായി എന്നായിരുന്നു കണ്ടെത്തൽ അന്ന് നടപടി സ്വീകരിക്കുകയും ചെയ്തു.

ALSO READ:ദേഷ്യമുള്ള എക്സ്പ്രെഷന്‍, കണ്ണിലെ തീവ്രത, ചിരിയുടെ പവര്‍; മമ്മൂക്കയുടെ ആ ലുക്കിന് പിന്നിലെ കഥ ഇങ്ങനെ

ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം പറയുന്ന വാർത്താ സമ്മേളനത്തിൽ ഞാനുണ്ടായിരുന്നു.ഇഡിയുമായി അനിൽ അക്കരെക്ക് ബന്ധമുണ്ടോ, ഇഡി പരാമർശിച്ച എംപി ഞാനാണെന്ന് എങ്ങനെ പറഞ്ഞു. ?ആശ്ചര്യം തോന്നുന്നു അനിൽ അക്കര തരംതാണ ആക്ഷേപം ഉന്നയിച്ചപ്പോൾ എന്നും പി കെ ബിജു പറഞ്ഞു. ബാലിശമായ ആക്ഷേപമാണ് അനിൽ അക്കരെയുടേത്.നേരത്തെ നിഴൽ യുദ്ധമാണ് അനിൽ അക്കര ചെയ്തത്
മീനച്ചിൽ തഹസിൽദാറെ കൊണ്ട് കേസ് കൊടുപ്പിച്ചു, ജാതി മാറ്റം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അത് സ്ഥാനാർത്ഥിത്വം തടയാനായിരുന്നു അത്.ഇപ്പോൾ പരസ്യമായി പേര് പറഞ്ഞു എന്നും പി കെ ബിജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News