കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ് : യൂത്ത് ലീഗ് നേതാക്കൾ കോടതിയിൽ കീഴടങ്ങി

കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കൾ കോടതിയിൽ കീഴടങ്ങി. പികെ ഫിറോസിനും സികെ സുബൈറിനും കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇരുവർക്കും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Also Read; ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, അതാര് മുടക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല: മുഖ്യമന്ത്രി

കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സികെ സുബൈറും പികെ ഫിറോസും കീഴടങ്ങിയത്. കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു. കോടതിയിൽ തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസ് ജൂലൈ 10 ന് തന്നെ പരിഗണിക്കും, കത്വ – ഉന്നാവ് കുടുബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തി എന്നായിരുന്നു മുൻ യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിൻ്റെ പരാതി.

Also Read; സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു; സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്: മുഖ്യമന്ത്രി

2018 ഏപ്രിൽ 20 ന് കേരളത്തിലെ പള്ളികൾക്ക് പുറമെ വിദേശത്ത് നിന്നും സമാഹരിച്ച പണത്തിലെ 15 ലക്ഷം രൂപ പികെ ഫിറോസ് വകമാറ്റി ചെലവഴിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച കുന്ദമംഗലം സിഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയാണ് യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നടപടി തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News