പികെ ഗോപിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു

കവിയും ഗാനരചയിതാവുമായ പികെ ഗോപിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പികെ ഗോപിയുടെ വീട്ടില്‍ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകന്‍ ചരുവിലാണ് പുരസ്‌കാരം കൈമാറിയത്.

സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പി കെ ഗോപിക്ക് എത്താൽ കഴിഞ്ഞിരുന്നില്ല. അതിനാലാണ് അക്കാദമി ഭാരവാഹികൾ പുരസ്കാരം വീട്ടിലെത്തി കൈമാറിയത്. അക്കാദമി നിര്‍വാഹണ സമിതി അംഗം എംകെ മനോഹരന്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ഡോ. മിനി പ്രസാദ്, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട്ടെ കലാ – സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ALSO READ; ഞങ്ങളുടേതൊരു പരിഷ്കൃത സമൂഹമാ, യുപിയിൽ സ്ത്രീകളുടെ വസ്ത്രമളക്കുന്നതിന് പുരുഷൻമാർക്ക് വിലക്ക്, ജിമ്മിലും പുരുഷ ട്രെയിനർ വേണ്ട- നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

NEWS SUMMERY: Poet and Lyricist PK Gopi awarded Kerala Sahitya Akademi’s 2023 Outstanding Contribution Award

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News