‘കോൺഗ്രസ് എതിർപ്പ് വകവെക്കാതെ കുഞ്ഞാലിക്കുട്ടി’, കണ്ണൂരിൽ ഇടത് അനുകൂല ട്രസ്റ്റിന്റെ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി

കോൺഗ്രസ്സ് എതിർപ്പ് വകവയ്ക്കാതെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ ഇടത് അനുകൂല ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. എം വി ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സഹകരണ സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി ഓൺലൈനായി പങ്കെടുത്തത്. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ALSO READ: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

എം വി ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിൽ കോൺഗ്രസ്സ് നേതൃത്വം എതിർപ്പ് അറിയിച്ചിരുന്നു.സി എം പി സി പി ജോൺ വിഭാഗവും യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. എന്നാൽ ഇത് വകവയ്ക്കാതെയാണ് പികെ കുഞ്ഞാലിക്കുട്ടി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയത്.നേരിട്ട് പങ്കെടുക്കണമെന്ന് ആഗ്രഹിച്ചതാണെന്നും പലവിധ കാരണങ്ങൾ കൊണ്ടാണ് എത്താൻ കഴിയാത്തതെന്നും ഓൺലൈനായി പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു

അതേസമയം, വിലക്കുന്നവർക്കുള്ള വിലക്കാണ് പി കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാടെന്ന് സെമിനാറിൽ സംസാരിച്ച സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News