‘സർക്കാരുമായി സഹകരിക്കും, എല്ലാ തീരുമാനങ്ങളെയും സ്വാഗതം ചെയ്യുന്നു’; പി.കെ കുഞ്ഞാലിക്കുട്ടി

താനൂർ ബോട്ടപകടത്തിൽ സർക്കാർ എടുക്കുന്ന ആശ്വസനടപടികളുമായി സഹകരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജുഡീഷ്യൽ അന്വേഷണം പ്രതിപക്ഷത്തിന്റെ ആവശ്യം കൂടിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, താനൂര്‍ ബോട്ടപകടത്തില്‍ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ സ്വാഭാവികമായ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നും ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News