പാട്ടിന് പ്രായം പ്രശ്നമല്ലെന്ന് വീണ്ടും തെളിയിച്ച് വിപ്ലവ ഗായിക പികെ മേദിനി; നവകേരള സദസ്സിനെ വരവേൽക്കാൻ ആലപ്പുഴ

നവകേരള സദസ്സിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ സാംസ്കാരിക ഉത്സവത്തിന് തിരി തെളിഞ്ഞു. നഗര ചത്വരത്തിൽ കലാസാംസ്‌കാരിക പരിപാടികൾ വിപ്ലവ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ, ജില്ല കളക്ടര്‍ ജോണ്‍ വി സാമുവല്‍, തുടങ്ങിയവർ പങ്കെടുത്തു

ALSO READ: നവകേരള സദസ്സിൽ 
പങ്കെടുത്ത് ബിജെപി നേതാക്കളും
വിപണന പ്രദർശനമേള പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡി.പി, എക്സൈസ്, ഫിഷറീസ് തുടങ്ങി സർക്കാർ വകുപ്പുകളുടെയുൾപ്പെടെ 35 സ്റ്റാളുകൾ നഗര ചത്വരത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്ഷ്യ ഉൽപങ്ങൾ, കരകൗശല വസ്തുക്കൾ, പുസ്തകങ്ങൾ, കയർ ഉൽപ്പന്നങ്ങൾ, ചിത്രകല പ്രദർശനം എന്നിവയും സ്റ്റാളുകളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News