രാജാജി നഗറിൽ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവർത്തകർ തിരുത്തുക: പി കെ റോസി ഫൗണ്ടേഷൻ

തിരുവനന്തപുരത്തെ രാജാജി നഗര്‍ ഗുണ്ടകളുടെയും, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി സിനിമകളില്‍ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്ന് പി കെ റോസി ഫൗണ്ടേഷന്‍. പുതുതലമുറയിലെ കുട്ടികൾ ആത്മാഭിമാനത്തോടെ വളർന്നുവരുന്ന ഒരിടമാണ് രാജാജി നഗറെന്നും അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവർത്തകർ തിരുത്തണമെന്നതും പി കെ റോസി ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആർ ഡി എക്‌സ് എന്ന ചിത്രം കോളനികളിൽ ജീവിക്കുന്നവരെ മോശം മനുഷ്യരാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്ന് വിമർശങ്ങൾ ഉയരുന്നതിനിടയിലാണ് പി കെ റോസി ഫൗണ്ടേഷന്റെ പ്രസ്താവനയും പുറത്തു വന്നിരിക്കുന്നത്.

ALSO READ: ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം, വിമർശനം ഇനിയും തുടരും: നിലപാടിലുറച്ച് ഉദയനിധി സ്റ്റാലിൻ

പ്രസ്താവനയുടെ പൂർണ്ണരൂപം

ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം രാജാജി നഗർ ഗുണ്ടകളുടെയും, അനാശാസ്യ പ്രവർത്തനങ്ങളുടെ താവളവുമായി ചിത്രീകരിക്കുന്നത് നിർത്തുക. നിരവധി പ്രതിഭകളെ ( മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്) ലോകത്തിനു മുന്നിൽ നൽകിയ / നൽകാൻ പ്രാപ്തിയുള്ള കേരളത്തിന്റെ അഭിമാനമായി ഉയർത്തിക്കാട്ടാൻ സാധ്യതയുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജാജി നഗർ പുതുതലമുറയിലെ കുട്ടികൾ ആത്മാഭിമാനത്തോടെ വളർന്നുവരുന്ന ഒരിടം. അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ തിരുത്തുക.

ALSO READ: മന്ത്രി മുഹമ്മദ് റിയാസ് സാറിനോട് ഒരു വലിയ അഭ്യർത്ഥനയുണ്ട്, പെപ്പെ പറഞ്ഞത് കേട്ട് ചിരിയടക്കാനാവാതെ ആരാധകർ

തീയറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു മലയാള ചിത്രത്തിലെ ചില രംഗങ്ങൾ ഒരു കൂട്ടം കയ്യടിച്ചു സ്വീകരിക്കുമ്പോഴും മറുവശത്ത് പുതുതലമുറ ആശങ്കയിലാണ്. പി കെ റോസി ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

NB: പ്രദേശവാസികൾ വരുംതലമുറയ്ക്കായി അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് അവിടെ ചിത്രീകരിക്കുന്ന ഭാഗത്തിന്റെ മാത്രം സ്ക്രിപ്റ്റ് പൂർണമായും രാജാജി നഗറിലെ ഉത്തരവാദിത്തപ്പെട്ടവർ വായിച്ചു നോക്കി ചിത്രീകരിക്കാൻ അനുമതി നൽകാൻ ശ്രദ്ധിക്കുമല്ലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News