തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല, സരിനൊപ്പം പങ്കെടുക്കും: പി കെ ശശി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും സരിനെപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും പികെ ശശി പറഞ്ഞു.

ALSO READ: ആനകൾക്കും വേണം ‘മനുഷ്യാവകാശം’; വാദം കേട്ട് അമേരിക്കൻ കോടതി

താന്‍ ആരെടുയും ശത്രുവല്ലെന്നും മാധ്യമങ്ങളുടെയും ശത്രുവല്ലെന്നും പറഞ്ഞ അദ്ദേഹം പാര്‍ട്ടി അനുവാദമില്ലാതെ വിദേശ യാത്ര പോവാന്‍ കഴിയില്ലെന്നും ഉപതിരഞ്ഞെടുപിന് മുന്നേ യാത്ര തീരുമാനിച്ചതാണെന്നും വ്യക്തമാക്കി.

ALSO READ: മകൻ മയക്കുമരുന്നിന് അടിമ; വാടകക്കൊലയാളികൾക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി പിതാവ്

പ്രചാരണത്തില്‍ നിന്ന് തന്നെ ആരും മാറ്റിയിട്ടില്ല. പ്രതിപക്ഷത്തെ പ്രധാന നേതാക്കള്‍ ആരും ആക്ഷേപം പറയുന്നില്ല. സരിന്‍ നല്ല സ്ഥാനാര്‍ഥിയാണ്.പ്രചാരണ പരിപാടികളില്‍ സരിനൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration