ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് പി കെ ശ്രീമതി. ചേലക്കരയിൽ പ്രതീക്ഷിച്ച വിജയമുണ്ടായി. പാലക്കാടുണ്ടായതും വലിയ മുന്നേറ്റമെന്ന് പി കെ ശ്രീമതി. ഇപി ജയരാജന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ കരാറില്ലെന്ന് ഡിസി ബുക്സ് തന്നെ തുറന്നു പറഞ്ഞു ഇനിയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാൻ പ്രസാധകർ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദമുണ്ടായത് ഗൂഢാലോചനയാണോ എന്നറിയില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാടാണ് തനിക്കും ഉള്ളതെന്ന് പി കെ ശ്രീമതി കൂട്ടിച്ചേർത്തു.
Also Read; ‘ആത്മകഥ വിവാദം ആസൂത്രിതം,ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണം’: ഇപി ജയരാജൻ
അതേസമയം, ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും ഇപി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാണെന്നും തെരഞ്ഞെടുപ്പ് ദിവസം വാർത്ത പുറത്തുവന്നത് ഗൂഢലക്ഷ്യത്തോടെയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ജാവദേക്കർ വാർത്തയ്ക്ക് പിന്നിലും സമാന ഗൂഢാലോചന. ഡിസി ബുക്ക്സിന് എതിരായ നിയമ പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here