‘അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട്: പി കെ ശ്രീമതി ടീച്ചർ

pk sreemathy

‘അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട് എന്ന് പി കെ ശ്രീമതി ടീച്ചർ, അന്‍വറിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങാത്തതെന്താണ് ? എന്നാണ് പി കെ ശ്രീമതി ടീച്ചര്‍ ചോദിച്ചത്.

വലതുപക്ഷ രാഷ്ട്രീയക്കാരും വർഗീയത ഇളക്കിവിടുന്നവരും മാധ്യമങ്ങളും കൂടിചേർന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാം എന്ന ലക്ഷ്യമാണ് ഇന്നും കൊണ്ടുനടക്കുന്നത്. അത് നടക്കില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു. പറഞ്ഞത് ശരിയല്ല , യാഥാർഥ്യം ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു എന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിരുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അന്വേഷിച്ച് സാവകാശം തരാതെ മാധ്യമങ്ങൾ നടത്തുന്നത് ഭീകരത തന്നെയാണ്. ഇത്തരത്തിലുള്ള ഈ മാധ്യമ ഭീകരത കേരളത്തിൽ അല്ലാതെ വേറെ സംസ്ഥാനങ്ങളിൽ ഒന്നുമില്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പാടില്ല എന്നതാണ് ഇവർക്ക്. ജനക്ഷേമ പ്രവർത്തനങ്ങളുമായി നവകേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ അതിനു തടസം നിൽക്കുകയാണ് ഇവർ എന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

ALSO READ: എന്തുകൊണ്ട് ഒരാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുന്നു? മാതൃകാ ജീവിതങ്ങൾ ചൂണ്ടിക്കാട്ടി എഎ റഹിം എം പി

എല്ലാ മേഖലയിലുമുണ്ടായ വികസനങ്ങളെ കുറിച്ച് പറയാൻ ഇവർ തയ്യാറല്ല. നാലാം തൂണാണ് പത്രമാധ്യമങ്ങൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല. നാടിന്റെ മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇവർക്കും ബാധ്യതയുണ്ട്. ശത്രുക്കളെ മുന്നിലേക്ക് കൊത്തിവലിക്കാൻ പാർട്ടിയെ ഇട്ടുകൊടുക്കരുതെന്നാണ് നിലപാട്. ഈ പാർട്ടിക്ക് മാത്രമേ അഴിമതിരഹിത പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നും നന്മ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാൻ പത്രമാധ്യമങ്ങൾക്ക് കഴിയണം എന്നും ശ്രീമതിടീച്ചർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News