ആകാശവാണി മുന്‍ സീനിയര്‍ അനൗണ്‍സര്‍ പി കെ തുളസീ ബായി അന്തരിച്ചു

ആകാശവാണി ഡൽഹി ദേശീയ വാർത്താ വിഭാഗത്തിൽ ആദ്യകാല ന്യൂസ് റീഡറർമാരിൽ ഒരാളായിരുന്ന പി കെ തുളസീ ബായി അന്തരിച്ചു. തിരുവനന്തപുരം ആകാശവാണിയിലെ സീനിയർ അനൗൺസറുമായിരുന്നു. 92 വയസ്സായിരുന്നു. 1960-കളിൽ ഡൽഹിയിൽ വാർത്താ അവതാരകയായിരുന്നു. പിന്നീട് ദീർഘകാലം തിരുവനന്തപുരം ആകാശവാണി നിലയത്തിൽ അനൗൺസറായി സേവനമനുഷ്ടിച്ചു.

Also Read: പഴയ കമല്‍ ഹാസന്‍ ചിത്രം റീ റിലീസിനെത്തുന്നു; 1000 തീയേറ്റുകളില്‍ പ്രദര്‍ശനം

സീനിയർ അനൗൺസറായി 1991ലാണ് തുളസീ ബായി ആകാശവാണി നിന്ന് റിട്ടയർ ആവുന്നത്. മക്കൾ: വേണുഗാപാൽ (ദുബായ്), പരേതനായ അനന്തകൃഷ്ണൻ. മരുമകൾ: മൈഥിലി, റാണി. തിരുവനന്തപുരം ശാന്തികവാടത്തിൽ വ്യാഴാഴ്ച വൈകിട്ട് നാലിനാണ് സംസ്ക്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News