ഹരിവരാസനം പുരസ്‌കാരം പി കെ വീരമണിദാസിന് നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണിദാസിന് മന്ത്രി കെ രാധാകൃഷ്ണന്‍ നല്‍കി. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പുരസ്‌കാര ദാന ചടങ്ങ്.

ALSO READ:സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസന്‍ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങളാണ്.

ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സിഎന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ALSO READ:ദീപാലംകൃത പാലത്തിന്റെ ഉദ്ഘാടനം ജനകീയോത്സവം; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News