ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി

PKS

ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോടു മാപ്പുപറയുക അല്ലാത്തപക്ഷം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ രാഷ്ട്രപതി നടപടികൾ സ്വീകരിക്കുക എന്ന ആവശ്യമുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി ജില്ലയിലെ വിവിധ നഗറുകളും ഠൗണുകളും കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രകടനമടക്കം വിവിധ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി.

പത്തനംതിട്ട ഇലന്തൂർ കൈരളി നഗറിൽ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി സഖാവ് കെ പി ഉദയഭാനു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയും പി കെ എസ് ജില്ലാസെക്രട്ടറി സി എൻ രാജേഷ്, സിപിഐ എം പത്തനംതിട്ട ഏരിയാ സെക്രട്ടറി സഖാവ് എം വി സഞ്ജു പി കെ എസ് പത്തനംതിട്ട ഏരിയാ സെക്രട്ടറി സഖാവ് വി വി വിനോദ് എന്നിവർ സംസാരിച്ചു.

Also Read: അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

ഓമല്ലൂർ ഈസ്റ്റിൽ പി കെ എസ് സംസ്ഥാന കമ്മറ്റി അംഗം സഖാവ് ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. തിരുവല്ല അടുംപട നഗറിൽ അജിത് കുമാർ, നെടുംപറമലയിത്ര നഗറിൽ എം കെ ശശികുമാർ, വേങ്ങൽ ടി ഡി മോഹൻദാസ്, നിരണം കടുംവകുഴി നഗറിൽ രാജൻ കടുംവകുഴി, മല്ലപ്പള്ളി ഠൗണിൽ അഡ്വ. ഓമനകുട്ടൻ, കുന്നിടപടിഞ്ഞാറ് ലക്ഷം വീടുനഗറിൽ സഖാവ് അഭിലാഷ്, കോന്നി വെട്ടൂരിൽ സഖാവ് എം ജി സുരേഷ്, കൈപ്പട്ടൂരിൽ സഖാവ് പി ആർ മധുകുമാർ, അരുവാപ്പുലം സഖാവ് കെ ഉണ്ണി, വട്ടത്തറ സഖാവ് രേവതി, പന്തളം മുടിയൂർകോണം സഖാവ് എസ് അരുൺ, കുരം പാലയിൽ സഖാവ് എം കെ മുരളീധരൻ എന്നിവർ പ്രതിഷേധ സമരപരിപാടികൾക്ക് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News