ഭരണഘടന ശില്പിയും സാമൂഹിക പരിഷ്കർത്താവും ചിന്തകനും ഭരണകർത്താവും ഗ്രന്ഥകാരനും ബഹുമുഖ പ്രതിഭയുമായ ഡോ. ബി ആർ അംബേദ്ക്കറെ ആക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായുടെ നടപടിയിൽ പട്ടികജാതി ക്ഷേമ സമിതി സംസ്ഥാനകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
.
മനുസ്മൃതിയാണ് ഇന്ത്യൻ ഭരണ വ്യവസ്ഥയുടെ അടിസ്ഥാന നയ രേഖയായി വേണ്ടതെന്ന് ഇപ്പോഴും വിശ്വസിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ആർ എസ് എസിന്‍റെ പ്രചാരകനായ അമിത്ഷായിൽ നിന്നും അപമാനകരമായ ഇത്തരം പ്രസ്താവനകൾ വരുന്നതില്‍ അതിശയപ്പെടാനില്ല. എന്നാൽ ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാർലമെന്‍റെിൽ നടത്തിയ അഭിപ്രായപ്രകടനം അങ്ങേയറ്റം അപലപനീയമാണ്.
ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഭരണഘടനകളിൽ ഒന്നായ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുന്നതിൽ ഡോ. ബി ആർ അംബേദ്കർ നിർവഹിച്ച പങ്ക് ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്.
അമിത് ഷാ തന്‍റെ അഭിപ്രായം തിരുത്താനും രാജ്യത്തോട് മാപ്പ് ചോദിക്കാനും തയ്യാറാവണം അല്ലാത്തപക്ഷം അമിത്ഷായെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ പ്രസിഡൻറ് നടപടി സ്വീകരിക്കണം .ഈ ആവശ്യമുന്നയിച്ചു കൊണ്ട് പി കെ എസിന്‍റെ എല്ലാ ഘടകങ്ങളും വരുംദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് വണ്ടിത്തടം മധുവും സെക്രട്ടറി കെ സോമപ്രസാദും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here