ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന ലേലം ആരംഭിച്ചപ്പോൾ തന്നെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ആവേശകരമായ ലേലം വിളിയാണ് ടീമുകൾ നടത്തുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങൾ സ്വന്തമാക്കാൻ ലേലത്തിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്.
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഋഷഭ് പന്ത്. 27 കോടി രൂപക്കാണ് പന്തിനെ ലക്‌നൗ സൂപ്പര്‍ ജയിന്‌റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. പന്തിനെ സ്വന്തമാക്കാന്‍ വേണ്ടി സണ്‍റൈസേര്‍സും, ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നു. സണ്‍റൈസേര്‍സ് 11.50 കോടി വിളിച്ചപ്പോള്‍ 17.50 കോടിയിലേക്ക് പന്തിന്‌റെ മൂല്യമുയര്‍ത്തി ആര്‍സിബി.
പിന്നെ പന്തിനെ സ്വന്തമാക്കാൻ എല്‍എസ്ജിയും എസ്ആര്‍എച്ചും തമ്മില്‍ ലേല യുദ്ധമായിരുന്നു. അവസാനം ലേലം വിളിയില്‍ നിന്ന് എസ്ആര്‍എച്ച് പിന്‍വാങ്ങിയപ്പോള്‍ 20.75 കോടിക്ക് ലേലം അവസാനിച്ചു. തുടർന്ന് ആര്‍ടിഎം ഉപയോഗിച്ച് താരത്തെ വീണ്ടും തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാന്‍ ഡെല്‍ഹി ശ്രമിച്ചെങ്കിലും 27 കോടിയായി തുകയുയര്‍ത്തി പന്തിനെ ലക്‌നൗ സ്വന്തമാക്കുകയായിരുന്നു.
Also Read: പടുകൂറ്റന്‍ ലീഡുമായി ഇന്ത്യ; രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു, കോലിക്കും സെഞ്ചുറി
ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം എന്ന ശ്രേയസ് അയ്യറിന്റെ റെക്കോര്‍ഡ് നിമിഷ നേരം കൊണ്ട് തകര്‍ത്ത് പന്ത് ഐപിഎല്ലിലെ വിലയേറിയ താരമായി മാറുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here