‘മലയാളി ഫ്രം ഇന്ത്യ’ കോപ്പിയടിയെന്ന് ആരോപണം, റിലീസിന്റെ തലേദിവസം ഫേസ്ബുക് പോസ്റ്റുമായി നിഷാദ് കോയ

നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം കോപ്പിയടിയാണെന്ന ആരോപണം വന്നിരുന്നു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയയാണ് ആരോപണവുമായി എത്തിയത്. താൻ തിരക്കഥ എഴുതിയ ഇൻഡോ- പാക് എന്ന കഥ അടിച്ചുമാറ്റി എന്നായിരുന്നു നിഷാദ് കോയയുടെ ആരോപണം. ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം മലയാളി ഫ്രം ഇന്ത്യയുടെ കഥ നിഷാദ് കോയ പുറത്തുവിടുകയായിരുന്നു.

ALSO READ:  കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു
നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന് പറഞ്ഞുകൊണ്ട് ‘ഇന്‍ഡോ–പാക്’ എന്ന തന്‍റെ സിനിമയുടെ കഥ നിഷാദ് കോയ പുറത്തുവിടുന്നത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിക്കുകയായിരുന്നു.സിനിമ റിലീസ് ആയതോടെ നിഷാദ് കോയയുടെ കഥയുമായി സിനിമക്ക് സാമ്യമുണ്ടെന്ന് തെളിയുകയായിരുന്നു.

അതേസമയം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നതിനു മുന്‍പായി നിഷാദ് തങ്ങളോട് സംസാരിച്ചിട്ടില്ല എന്നാണ് സംവിധായകന്‍ ഡിജോയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ നിവിന്‍ പോളിയും ഇതില്‍ പ്രതികരിച്ചത്.എന്നാല്‍ ഇത് നുണയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും ഫെഫ്കയില്‍ നിന്നുമെല്ലാം തനിക്ക് വിളി എത്തിയിരുന്നെന്നാണ് നിഷാദ് പറഞ്ഞത്.

ALSO READ:സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News