കുവൈറ്റിന്റെ വിനോദ-ടൂറിസം മേഖല സജീവമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. രാജ്യത്ത് പുതിയതായി ചില ടൂറിസം പദ്ധതികള്‍ ആരംഭിക്കാനും നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ വേഗത വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞ ദിവസം കൂടിയ കുവൈറ്റ് മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്. നിര്‍മാണത്തിലിരിക്കുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ടൂറിസം പ്രോജക്ട് കമ്പനിയോട് ആവശ്യപ്പെട്ടതായും ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
also read:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം
വാട്ടര്‍ഫ്രണ്ട് പദ്ധതിയുടെ പൂര്‍ത്തീകരണം, മെസ്സില ബീച്ച് വികസനം, അല്‍ ഷാബ് മറൈന്‍ ക്ലബ് വികസിപ്പിക്കല്‍, അല്‍ അര്‍ദ് ക്ലബ് നിര്‍മാണം, ഖൈറാന് പാര്‍ക്ക് വികസനം തുടങ്ങി 2024 ല്‍ ടൂറിസം കമ്പനി ഏറ്റെടുത്ത പദ്ധതികള്‍ വേഗത്തിലാക്കാനാണ് മന്ത്രിസഭ ടൂറിസം പ്രോജക്ട് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് വിനോദത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ രാജ്യത്ത് തുറക്കപ്പെടുമെന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here