മനുഷ്യക്കടത്തെന്ന് അജ്ഞാത സന്ദേശം; 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു

മനുഷ്യക്കട​ത്തെന്ന് സംശയിച്ച് മുന്നൂറിലധികം ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു. എ 340 എന്ന വിമാനമാണ് ഫ്രാൻസ് നിലത്തിറക്കിയത്. വിമാനത്തിൽ ഇന്ത്യൻ വംശജരായ 303 പേർ ഉണ്ടായിരുന്നതായാണ് റിപോർട്ടുകൾ.

ALSO READ: ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം; ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​മുണ്ടെന്നുള്ള ഒരു അജ്ഞാത സന്ദേശത്തെത്തുടർന്നായിരുന്നു ഈ തടഞ്ഞ് വയ്ക്കൽ. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വെച്ചതായും സ്ഥിതിഗതികൾ അന്വേഷിക്കുകയാണെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. യാത്രക്കാർക്ക് എയർപോർട്ടിൽ തങ്ങാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ALSO READ: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News