നേപ്പാളിൽ വിമാനം തകർന്നു വീണു; 5 മരണം

നേപ്പാളിലെ കാഠ്മണ്ഡുവിൽ വിമാനം തകർന്നു വീണു. 5 പേരുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിൽ 19 പേരുണ്ടായിരുന്നു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യവേ വിമാനം തകർന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ജീവനക്കാരുൾപ്പടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Also Read: കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും പിടികൂടിയത് 200 കിലോ പഴകിയ മത്സ്യം; കട അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ആരോഗ്യ വിഭാഗം

പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. വിമാനത്തിന്റെ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

Also Read: ഗോത്ര മേഖലയിലെ പദ്ധതികള്‍; ജില്ലകളില്‍ മന്ത്രിതല അവലോകനം നടത്താൻ സംസ്ഥാന സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News