ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബ്രസീലിലെ സാവോപോളോയില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ എയര്‍ലൈനായ വോപാസ് എടിആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരില്‍ 58 പേര്‍ യാത്രക്കാരും നാലുപേര്‍ വിമാനത്തിലെ ജീവനക്കാരുമാണ്.

സാവോപോളോയിലെ വിന്‍ഹെഡോ സിറ്റിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബ്രസീലിയന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. വിമാനമിടിച്ച് നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിമാനം തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കാസ്‌കവെലില്‍ നിന്ന് സാവോപോളോയിലേക്കു പോയ വിമാനമാണ് പ്രാദേശിക സമയം ഉച്ചക്ക് 1.30ഓടെ തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് വോപാസ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News