ഫ്രാൻസിൽ തടഞ്ഞുവച്ച ചാർട്ടേഡ് വിമാനം മുംബൈയിലെത്തി

ഫ്രാൻസിൽ തടഞ്ഞുവച്ച ചാർട്ടേഡ് വിമാനം മുംബൈയിലെത്തി. പുലർച്ചയോടെയാണ് വിമാനമെത്തിയത്. മനുഷ്യക്കടത്താരോപിച്ചാണ് വിമാനം തടഞ്ഞത്. 4 ദിവസത്തിന് ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് എത്തിയത്. 303 യാത്രക്കാരുമായി തെക്കൻ അമേരിക്കയിലെ നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന എ 340 ആണ് പാരീസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്‌.

ALSO READ: മോദി സ്തുതിയുമായി അഞ്ചു ബോബി ജോര്‍ജ്ജ് ; കാഴ്ചപ്പാട് നീതിപൂര്‍വമാകാമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

വിമാനത്തിലുണ്ടായിരുന്ന 303 പേരും ഇന്ത്യൻ വംശജരാണെന്നാണ് വിവരം. യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരു​ണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിന്റെ
അടിസ്ഥാനത്തിലായിരുന്നു നടപടി. യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. 276 യാത്രക്കാരാണ് വിമാനത്തിൽ എത്തിയത്.

ALSO READ: ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News