ഒരു പിസ കഴിക്കാൻ വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക്… എന്നാൽ യാത്രാചെലവ് വെറും 2700രൂപ

യുകെയിൽ നിന്നുള്ള ഒരു യുവാവ് ഒരു സ്പാ ചെയ്യാനും ഒരു പിസ കഴിക്കാനും വേണ്ടി മാത്രമായി വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക് പോയി. 2,785 രൂപ ടിക്കെറ്റെടുത്ത് പിസ കഴിക്കാനായി പോയത്. മിലാനിലേക്കുള്ള വിമാനയാത്രയ്ക്കാണ് യുവാവിന് ഏകദേശം 2700 രൂപയായത്. അവിടെ ചെന്ന് സ്പായും ചെയ്ത് ഒരു പിസയും വാങ്ങിക്കഴിച്ച് അതേ ദിവസം രാത്രി തന്നെ അയാൾ തിരികെ തന്റെ വീട്ടിലെത്തിയത്രെ. എക്സിൽ യുവാവ് തന്നെയാണ് സ്പാ ആൻഡ് പിസാ ഡേയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. “£27 05:45 മിലാനിലേക്കുള്ള ഫ്ലൈറ്റ്, സ്പാ ഡേ, പാസ്ത, പിസ്താഷിയോ പിസ്സ, ജെലാറ്റോ, 20:30 ന് ലണ്ടനിലേക്ക് തിരികെയുള്ള ഫ്ലൈറ്റ്“ എന്ന് യുവാവ് എക്സിൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. കൂടാതെ ചിത്രങ്ങളിൽ അയാൾ സ്പാ ആസ്വദിക്കുന്നതും പിസ്സാ ആസ്വദിക്കുന്നതും എല്ലാം കാണാവുന്നതാണ്.

also read : എംബിഎ അല്ലാതെ യുകെയില്‍ പഠിക്കാവുന്ന 5 സ്‌പെഷ്യല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍

എന്നാലും ഒരു ടൈറ്റ് ബജറ്റിൽ എങ്ങനെയാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാനാവുക, എങ്ങനെയാണ് വില കുറഞ്ഞ് വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുക തുടങ്ങി അനേകം സംശയങ്ങളാണ് പലരും കമന്റായി ചോദിക്കുന്നത്. Skyscanner -ലോ Kayak -ലോ ആണ് താൻ വിമാനത്തിന് ടിക്കറ്റ് നോക്കുന്നത് എന്നാണ് കമന്റുകൾക്ക് യുവാവ് മറുപടി നൽകിയത് .കൂടാതെ City Mapper -ൽ നോക്കിയാണ് യാത്ര ചെയ്യുന്നത് എന്നും എന്തൊക്കെ ന​ഗരത്തിൽ ചെയ്യാനുണ്ട് എന്ന് അറിയുന്നതിന് ടിക്ടോക്ക് വീഡിയോകളുടെ സഹായം തേടാറുണ്ട് എന്നും യുവാവ് പറഞ്ഞു.

also read : മുഖത്തെ ചുളിവുകൾ പ്രശ്നമാണോ? മുഖ സൗന്ദര്യം സംരക്ഷിക്കാൻ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News