വിമാനങ്ങൾ ആകാശത്ത് വെച്ചു കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങളാണ് പരിശീലന പറക്കലിനിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നത്. ടി-27 ടുക്കാനോ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

Also Read: “അവിശുദ്ധ രാഷ്ടീയ സഖ്യം കേരളത്തില്‍ പാടില്ല”: കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍

കൊളംബിയൻ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചതായി പിന്നീട് എയർഫോഴ്സ് ഔദ്യോഗികമായി അറിയിച്ചു. പൈലറ്റുമാരുടെ മരണത്തിൽ എയർഫോഴ്‌സ് അനുശോചനവും രേഖപ്പെടുത്തി.

ബ്രസീലിയൻ എയർഫോഴ്സ് ആണ് അപകടത്തിൽ പെട്ട ടി-27 വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്. മിക്ക സൗത്ത് അമേരിക്കൻ എയർഫോഴ്സുകളും ഇതേ വിമാനം ഉപയോഗിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News