പ്ലാനറ്റ് വാക് നാസയുടെ അടുത്ത ചാന്ദ്രദൗത്യത്തിലേക്ക് പുത്തൻ സാങ്കേതികവിദ്യ

Planetvac

ബഹിരാകാശ ദൗത്യങ്ങളിൽ ചന്ദ്രനില്‍ നിന്നും മറ്റ് ഗ്രഹങ്ങളില്‍ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിനായി പുതിയ ഉപകരണം അവതരിപ്പിച്ച് നാസ. പ്ലാനറ്റ് വാക് (എല്‍പിവി) എന്ന ഹൈ ടെക്ക് വാക്വം ക്ലീനറാണ് നാസ പുതുതായി വികസിപ്പിച്ചെടുത്തത്.

ബ്ലൂ ഒറിജിന് കീഴിലുള്ള ഹണീബീ റോബോട്ടിക്‌സ് ആണ് പ്ലാനറ്റ് വാകിന്റെ നിർമാണത്തിന് പുറകിൽ ഇത് ഉപയോ​ഗിച്ച് ചന്ദ്രനില്‍ നിന്നും മറ്റ് ഗ്രഹങ്ങളില്‍ നിന്നുമുള്ള സാമ്പിളുകള്‍ എളുപ്പത്തിൽ ശേഖരിക്കാൻ സാധിക്കും. മര്‍ദം ഉപയോഗിച്ച് വാതകം പുറത്തേക്ക് വിട്ട് ഗ്രഹങ്ങളുടെ ഉപരിതലത്തിലെ മണ്ണ് ഇളക്കി ഉയര്‍ത്തിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.

Also Read: സിംഗിളാണോ? മിംഗിളാകാൻ ‘അരിയ’യുണ്ട്; കൂട്ടുകൂടാൻ ഒന്നരക്കോടിയുടെ എഐ റോബോട്ട്

ഇങ്ങനെ മർദം ഉപയോ​ഗിച്ച് ഉയർത്തുന്ന മണ്ണും കല്ലും ചെറിയ ചുഴലിക്കാറ്റ് പോലെ അന്തരീക്ഷത്തിലേക്ക് ഉയരും ഇവ വാക്വം ഉപയോഗിച്ച് കണ്ടെയ്‌നറിലേക്ക് വലിച്ചെടുക്കുകയുമാണ് പ്ലാനറ്റ് വാക് ചെയ്യുന്നത്. ഒരു സെന്റീമീറ്റര്‍ വലിപ്പമുള്ള വസ്തുക്കള്‍ വരെ ഇതുവഴി ശേഖരിക്കാനാവും.

Also Read: ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പൊടിപൊടിക്കുന്നു; ഓഫറുള്ള ഫോണുകള്‍ ഇതാ

ജനുവരി 15 ന് വി​ക്ഷേപണത്തിന് തയ്യാറെടുക്കുന്ന ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്ററിലാണ് എല്‍പിവി സ്ഥാപിച്ചിരിക്കുന്നത്. എല്‍പിവിയുടെ അവതരണത്തോടെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന യന്ത്രക്കൈകളും നിലം തുരക്കുന്നതിനുള്ള ഉപകരണങ്ങളും ഒഴിവാക്കാൻ സാധിക്കും.

ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്ററിന് സാമ്പിളുകള്‍ സ്വയം ശേഖരിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്ത് ഭൂമിയിലേക്ക് അയക്കാനും സെക്കന്റുകള്‍ക്കുള്ളില്‍ സാധിക്കും.

എല്‍പിവി കൂടാതെ ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്ററിൽ ഉള്ളത്. നാസയുടെ മാര്‍ഷല്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിനാണ് ഈ ദൗത്യത്തിന്റെ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News