കടുത്ത സാമ്പത്തിക പ്രതിസന്ധി, ഒരു വര്‍ഷം നീണ്ട പ്ലാനിംഗ്; ഒടുവില്‍ പൊലീസിന് മുന്‍പില്‍ അടിതെറ്റി

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയില്‍ കുടുങ്ങിയത് ഒരു കുടുംബം. കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതയും മകള്‍ അനുപമയും അറസ്റ്റിലാവുമ്പോള്‍ ഒന്നും വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാരും. നാട്ടില്‍ ബേക്കറി, കേബിള്‍ ടിവി, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ നടത്തിവന്ന ആരോടും വലിയ അടുപ്പം പുലര്‍ത്താത്ത കുടുംബത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് പൊലീസ്.

ALSO READ: എത്ര പഴുതടച്ചു കുറ്റം ചെയ്താലും പൊലീസ് കണ്ടെത്തിയിരിക്കും: കേരള പോലീസിനെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ

കുട്ടിയെ തട്ടിക്കൊണ്ടു പോയതു മുതല്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് പോകുന്നത് വരെ കൃത്യമായ പ്ലാനിംഗാണ് പത്മകുമാറും സംഘവും നടത്തിയത്. എന്നാല്‍ തെളിവുകള്‍ ഒന്നൊന്നായി ശേഖരിച്ച് കേരള പൊലീസ് പിറകേ തന്നെ ഉണ്ടായിരുന്നു. ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള പത്മകുമാര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടി അവരുടെ നിര്‍ദ്ദേശപ്രകാരമാണ് മുന്നോട്ടു പോയത്. എന്നാല്‍ അതിര്‍ത്തികള്‍ ഓരോന്നും അടച്ച്, കൃത്യമായ പരിശോധനകളുമായി പൊലീസ് പിറകേ തന്നെ ഉണ്ടായിരുന്നതും മാധ്യമങ്ങളും അവരുടെ കടമ ശരിയായി നിര്‍വഹിച്ചതും പത്മകുമാറിന്റെ പദ്ധതി പാളാന്‍ കാരണമായി.

ALSO READ: ആയുര്‍വേദ സിറപ്പ് കുടിച്ച് മരണം; മൂന്ന് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലും ബന്ധങ്ങളുള്ള വ്യക്തിയാണ് പത്മകുമാറെന്നാണ് വിവരം. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും ഭക്ഷണം കഴിച്ച് മടക്കാന്‍ ഒരുങ്ങുമ്പോഴാണ് പത്മകുമാറും കുടുംബവും പൊലീസ് വലയിലായത്. കുട്ടിയുടെ മൊഴിയും പൊലീസ് വരപ്പിച്ച രേഖാചിത്രവും കേസില്‍ വഴിത്തിരിവായി. തട്ടിക്കൊണ്ടുപോയ ദിവസം രാത്രിയില്‍ കുട്ടിയെ പാര്‍പ്പിച്ച ഫാംഹൗസില്‍ നിന്നും വ്യാജ നമ്പര്‍ പ്ലെയിറ്റുകളും പൊലീസ് കണ്ടെത്തിയതോടെ വാഹനങ്ങളുടെ ചുരുളും അഴിഞ്ഞു.

ALSO READ:നവകേരള യാത്ര മികച്ച പരിപാടി; മുഖ്യമന്ത്രിയുടെ സദസ് പാലക്കാട് വന്‍ വിജയം; പ്രഭാത യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്

മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി നടപ്പാക്കിയ പദ്ധതിയിലൂടെ പൊലീസിനെ കുഴപ്പിക്കാമെന്ന കണക്കു കൂട്ടലും പാളി. കുട്ടിയെ കാര്‍ട്ടൂണ്‍ കാണിച്ചെന്ന് വ്യക്തമായ പൊലീസ്, യൂട്യൂബുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണ്‍ കാണിച്ച ലാപ്‌ടോപിന്റെ ഐപി അഡ്രസ് കൂടി ഒരു ദിവസത്തിനുള്ളില്‍ കണ്ടെത്തിയതോടെ കേസിലെ പ്രധാന പ്രതി പൊലീസിന്റെ റഡാറിലായി. പിടിയിലായതിന് പിന്നാലെ തനിക്ക് മാത്രമാണ് സംഭവത്തില്‍ നേരിട്ട് ബന്ധമെന്ന് ആവര്‍ത്തിച്ച പത്മകുമാറിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

ALSO READ: കടുത്ത സാമ്പത്തിക പ്രതിസന്ധി, ഒരു വര്‍ഷം നീണ്ട പ്ലാനിംഗ്; ഒടുവില്‍ പൊലീസിന് മുന്‍പില്‍ അടിതെറ്റി

പ്രതികളെ മൂന്നു പേരെയും മൂന്നു മുറികളിലായ ചോദ്യം ചെയ്ത പൊലീസ്, കുട്ടിയുടെ അമ്മയെ വിളിച്ച സ്ത്രീയും കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ എത്തിയ സ്ത്രീയും പത്മകുമാറിന്റെ ഭാര്യ തന്നെയാണെന്നും പൊലീസിന് വ്യക്തമായി. പത്മകുമാറിന് സഹായവും പദ്ധതി നടപ്പിലാക്കാന്‍ പിന്തുണയും നല്‍കിയ സംഘത്തിലുള്‍പ്പെട്ടവരെ പിടിക്കൂടാനും പൊലീസ് വലവിരിച്ചു കഴിഞ്ഞു. പ്രതികളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ പൊലീസ് പക്കലുണ്ടെന്ന് വ്യക്തമായതോടെ പത്മകുമാറിനെ സഹായിച്ച സംഘവും പൊലീസ് വലയില്‍ ഉടന്‍ കുടുങ്ങുമെന്ന് ഉറപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News